NEWS
ബ്രിട്ടീഷ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
31/03/2026 09:04 PM IST
NILA

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാദേശികവും അന്തർദ്ദേശീയവുമായ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഖത്തറും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ സഹകരണം വിലയിരുത്തി.സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം ആരായുകയുണ്ടായി.
സൗഹൃദ രാജ്യങ്ങളായ ഖത്തറും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











